മേലടി: ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രവും (ഡയറ്റ്) വാക്കറൂ ഫൗണ്ടേഷനും ചേർന്ന് ഡി-ലീഡ് ഇൻ്റർനാഷണലിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ‘വാക്ക് ടു ലീഡ് റോബോട്ടിക് ടെക് ക്വസ്റ്റ്’ പഠന പദ്ധതിയുടെ ഭാഗമായുള്ള റോബോട്ടിക് പരിശീലനവും സി.എം കിഡ്സ് സ്കോളർഷിപ്പ് വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.
എസ്. എൻ. ബി. എം ഗവ. യു. പി. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ റോബോട്ടിക്സ് പരിശീലന പദ്ധതിയുടെ ഉദ്ഘാടനം പയ്യോളി നഗരസഭാ ചെയർപേഴ്സൺ എൻ. സാഹിറ നിർവഹിച്ചു. വാർഡ് കൗൺസിലർ ടി. പി. നൗഷാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു. കെ. അബ്ദുൾ നാസർ മുഖ്യ അതിഥിയായി . മേലടി എ. ഇ. ഒ കെ. വി. പ്രേമചന്ദ്രൻ സി. എം കിഡ്സ് സ്കോളർഷിപ്പ് വിജയികളെ ചടങ്ങിൽ അനുമോദിച്ചു.
പയ്യോളി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. എം. ഹൈറുന്നിസ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കുഞ്ഞാമു, പി. ടി. എ പ്രസിഡന്റ് സി. പ്രമോദ്, പ്രധാന അധ്യാപിക ഉഷ സി., മേലടി ബി. പി. സി എം. കെ. രാഹുൽ, അമൽ എസ്. രാജ്, സി. അനഘ്, അഞ്ജു പി. പി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
