പയ്യോളി : കീഴൂർ ഗവൺമെന്റ് യു.പി. സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗവും എൽ.എസ്.എസ്., യു.എസ്.എസ്. വിജയികളായ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. പരിപാടിയുടെ ഉദ്ഘാടനം പയ്യോളി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി നിർവഹിച്ചു. പയ്യോളി മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ടി. സിന്ധു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് കുമാർ പി. പി. സ്വാഗതം ആശംസിച്ചു. വാർഡ് കൗൺസിലർമാരായ ഗീത ടീച്ചർ, വിനീത, ഗോപി മാസ്റ്റർ, കെ. എം. ശ്രീനി എന്നിവർ ആശംസകൾ നേർന്നു.
യോഗത്തിൽ സ്കൂളിന്റെ പുതിയ പി.ടി.എ പ്രസിഡന്റായി റയീസ് മലയിലിനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ശശി മംഗലശ്ശേരി, രാജേഷ് കളരിയുള്ളതിൽ എന്നിവരെയും എം.പി.ടി.എ.പ്രസിഡന്റായി ഖൈറുന്നീസ, വൈസ് പ്രസിഡന്റായി ജർഷിനയെയും തെരഞ്ഞെടുത്തു രക്ഷിതാക്കളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തം കൊണ്ട് ചടങ്ങ് ഏറെ ശ്രദ്ധേയമായി
കീഴൂർ ജി.യു.പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡിയും പ്രതിഭാ അനുമോദനവും
Aug 1, 2026, 2:20 pm GMT+0000
payyolionline.in
പയ്യോളി കോപ്പറേറ്റീവ് അർബൻ ബാങ്ക് വാർഷിക പൊതുയോഗം ചേർന്നു
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; 12 ജില്ലകളില്‍ ഓറ ..
