സംസ്ഥാനത്ത് നാശം വിതച്ച് കൊടുംമഴ; മധ്യകേരളത്തിൽ വ്യാപക മഴക്കെടുതി

news image
Aug 1, 2026, 5:42 am GMT+0000 payyolionline.in

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. എല്ലാ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മധ്യ കേരളത്തിൽ മഴയിൽ കനത്ത നാശനഷ്ടങ്ങൾ. സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. ഇടുക്കി അടൂർമലയിൽ ഉരുൾപൊട്ടി വയോധിക മരിച്ചു. ഭർത്താവും മാതാവും രക്ഷപ്പെട്ടു.

അടൂർമലയിലെ ഉരുൾപൊട്ടലിൽ കാണാതായ സുമതി എന്ന വീട്ടമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. അടൂർമല സ്വദേശി രവിയുടെ ഭാര്യയാണ് മരിച്ച സുമതി. 500 അടിയോളം താഴ്ചയിൽ നിന്നാണ് രക്ഷാപ്രവർത്തകർ മൃതദേഹം കണ്ടെടുത്തത്. രവിയേയും മകൻ രാജേഷിനേയും രക്ഷപ്പെടുത്തി.

പൂഞ്ഞാർ പയ്യാനിത്തോട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ ജോണി എന്നയാളുടെ വീട് പൂർണമായും തകർന്നു. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന ജോണിയുടെ മകൻ ജോസഫാണ് മരിച്ചത്. ജോണിയുടെ ഭാര്യ ഗ്രേസിയ്ക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe