ഫറോക്കിൽ തെരുവുനായ ആക്രമണം: രണ്ടര വയസ്സുള്ള കുഞ്ഞിനും അമ്മയ്ക്കും കടിയേറ്റു

news image
Jul 30, 2026, 3:28 am GMT+0000 payyolionline.in

കോഴിക്കോട്: ഫറോക്ക് കോട്ടപ്പാടത്ത് തെരുവുനായയുടെ  ആക്രമണത്തിൽ അമ്മയ്ക്കും രണ്ടര വയസ്സുള്ള കുഞ്ഞിനും പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ശേഷം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിനെ തെരുവുനായ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ, കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അവർക്കും കടിയേറ്റത്. ആക്രമണത്തിൽ കുട്ടിയുടെ കണ്ണിനാണ് പരിക്കേറ്റത്, അമ്മയുടെ കാലിലും നായ കടിച്ചു.

​ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ കണ്ണിന് സർജറി ആവശ്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. നിലവിൽ ഇരുവർക്കും ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സ നൽകിവരികയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe