വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; ഓണപ്പരീക്ഷ, ഓണാവധി തിയ്യതി പ്രഖ്യാപിച്ചു, അവധി ഓഗസ്റ്റ് 22 മുതൽ 30 വരെ

news image
Jul 29, 2026, 12:58 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഓഗസ്റ്റ് 22 മുതൽ 30 വരെ സർക്കാർ ഓണാവധി പ്രഖ്യാപിച്ചു. എൽ പി, യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13-ന് ആരംഭിച്ച് 20 ന് കഴിയും. ഹയർ സെക്കൻററി ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 14നാണ് തുടങ്ങുക. പരീക്ഷകൾക്ക് ശേഷം ഓഗസ്റ്റ് 21-ന് സ്കൂളുകൾ പ്രവർത്തിക്കും. അന്ന് ഓണാവധിക്കായി അടയ്ക്കുകയും ചെയ്യും. ഓണ അവധിക്ക് ശേഷം ആഗസ്റ്റ് 31 ന് വിദ്യാലയങ്ങൾ തുറക്കും. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ 10 ദിവസമില്ല, ഒൻപത് ദിവസമേ ഓണാവധി നൽകിയിട്ടുള്ളൂ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe