നാടിനെ ഇരുട്ടിലാക്കുന്ന യു.ഡി.എഫ്. നയത്തിനെതിരെ തിക്കോടിയിൽ സി.പി.ഐ.എം ‘പ്രതിഷേധ വെളിച്ചം’

news image
Jul 27, 2026, 6:45 am GMT+0000 payyolionline.in

തിക്കോടി: നാടിനെ ഇരുട്ടിലാക്കുന്ന യു.ഡി.എഫ്. നയങ്ങൾക്കെതിരെ സി.പി.ഐ.എം തിക്കോടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘പ്രതിഷേധ വെളിച്ചം’ പരിപാടി സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം ഡി. ദീപ ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാർട്ടി നേതാക്കളായ രാജീവൻ കെ.വി , ശശികുമാർ പി.കെ. , മിനി ഭഗവതിക്കണ്ടി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. കെ.കെ. ബാലകൃഷ്ണൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe