തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു. അഴിമതി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് നടപടി. നിലവിൽ യൂണിയനിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി. മിൽമ ഡെപ്യൂട്ടി ഡയറക്ടർ ഷിംല ഉണ്ണികൃഷ്ണനാണ് ചുമതല. ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ പരാതികളിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഈ അടിയന്തര നടപടിയെന്ന് ക്ഷീര വികസന വകുപ്പ് വ്യക്തമാക്കി. എൽഡിഎഫ് ഭരണസമിതിക്ക് കീഴിലായിരുന്നു ഇത്രയും നാൾ തിരുവനന്തപുരം മേഖല യൂണിയൻ പ്രവർത്തിച്ചിരുന്നത്. മിൽമ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നിൽക്കെയാണ് സർക്കാരിന്റെ നടപടി.
അഴിമതി ആരോപണങ്ങളെ തുടർന്ന് മിൽമ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ടു
Jul 26, 2026, 5:57 am GMT+0000
payyolionline.in
വടകര ലഹരിക്കേസിൽ അധ്യാപികമാരുടെ അറസ്റ്റ്: സാമ്പത്തിക ഇടപാടുകൾക്ക് മറയാക്കിയത് ..
ചാവട്ട് മഹല്ലിൽ ഉന്നത വിജയികളെ അനുമോദിച്ചു
