കോട്ടക്കൽ: മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് മരണപ്പെടുകയും അഞ്ചോളം പേർക്ക് അവയവങ്ങൾ ദാനം ചെയ്ത വിഷ്ണുവിന് ആദരാജ്ഞലികൾ അർപ്പിക്കാനും അനുസ്മരിക്കാനും ഒരു നാട് മുഴുവൻ കോട്ടക്കൽ അരുണോദയം എൽ.പി സ്കൂളിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിലേക്ക് എത്തിച്ചേർന്നു.
വിഷ്ണുവിന്റെ ഓർമ്മ എന്നെന്നും നിലനിൽക്കുന്ന രീതിയിലുള്ള സ്മാരകം പണിയാൻ എല്ലാ സഹായങ്ങളും നൽകുമെന്ന് വിഷ്ണുവിന്റെ വീട് സന്ദർശിച്ച ഷാഫി പറമ്പിൽ എം.പി പറഞ്ഞു. വിഷ്ണുവിന്റെ സ്മരണയ്ക്കായി കോട്ടക്കലിൽ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാനും, പ്രാദേശിക ലൈബ്രറിയുടെ വിവിധ പ്രവർത്തനങ്ങൾ വിഷ്ണുവിന്റെ പേരിൽ അറിപ്പെടാനും നാട്ടുകാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായിട്ടുണ്ട്. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലും വിഷ്ണുവിന്റെ ഓർമ്മയ്ക്കായി പ്രത്യേക പദ്ധതികൾ ആരംഭിക്കാൻ ശ്രമിക്കുമെന്ന് മുൻസിപ്പൽ ചെയർപേഴ്സൺ സാബിറ വ്യക്തമാക്കി. സ്മാരകം നിർമ്മിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എയും ഉറപ്പുനൽകി. അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത നാട്ടുകാരും ജനപ്രതിനിധികളും വിഷ്ണുവിന്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി.
അനുശോചന ചടങ്ങിൽ എം.എൽ.എ അഡ്വ. കെ. പ്രവീൺ കുമാർ, മുൻ എം.എൽ.എ കെ. ദാസൻ, ചെയർപേഴ്സൺ സാബിറ, മുനിസിപ്പൽ കൗൺസിലർമാരായ മുജേഷ് ശാസ്ത്രി, സിന്ധു, പി. കുഞ്ഞാമു, നിഷ ഗിരീഷ്, നിധീഷ് എന്നിവരും എസ്.വി. റഹ്മത്ത്, വി.വി. കുമാരൻ മാസ്റ്റർ, രാജൻ കൊളാവിപ്പാലം, സി.പി. രവി, ശോഭ ടീച്ചർ, വിനോദൻ മാസ്റ്റർ, അഷ്റഫ് കോട്ടക്കൽ, അബ്ദുറഹിമാൻ ടി., ബഷീർ മേലടി, രമേശൻ ടി.കെ., കെ. സജീവൻ മാസ്റ്റർ, ശശാങ്കൻ, ഭാസ്കരൻ മുനമ്പത്ത് താഴെ, ശശി കെ.ടി., ഷിബു, സജിത്ത് കെ. തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
