പയ്യോളി ടൗണിൽ മിനി പിക് അപ്പ് സ്റ്റാൻഡിന് സ്ഥലം അനുവദിക്കണം: പുതിയ കമ്മിറ്റി രൂപീകരിച്ചു

news image
Jul 1, 2026, 7:14 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി ടൗൺ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന മിനി പിക് അപ്പ് വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിനായി നഗരസഭ അടിയന്തരമായി സ്ഥലം അനുവദിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. നിലവിൽ കൃത്യമായ പാർക്കിങ് സൗകര്യമില്ലാത്തത് തൊഴിലാളികളെയും പൊതുജനങ്ങളെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് സ്റ്റാൻഡ് യോഗം ചൂണ്ടിക്കാട്ടി.
സംഘടനയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. വാണിപുരക്കൽ കുഞ്ഞബ്ദുള്ള (പ്രസിഡന്റ്), നൗഷാദ് ഇ.സി, പ്രശാന്ത് വി.കെ (വൈസ് പ്രസിഡന്റുമാർ), സി.ടി. അനീഷൻ (സെക്രട്ടറി), മോഹനൻ എം, സന്തോഷ് ടി.ഇ.കെ (ജോയിന്റ് സെക്രട്ടറിമാർ), അഭിലാഷ് നമ്പ്യാട്ടിൽ (ട്രഷറർ) എന്നിവരാണ് പുതിയ കമ്മിറ്റി ഭാരവാഹികൾ. യോഗത്തിൽ റിയാസ് കെ, ഗണേശൻ മരച്ചാലിൽ, അനൂപ് ടി.പി എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe