പ്രമുഖ എസ്.എൻ.ഡി.പി. നേതാവ് പി.എം. രവീന്ദ്രൻ അന്തരിച്ചു

news image
Jun 28, 2026, 3:30 am GMT+0000 payyolionline.in

വടകര: വടകരയിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവും പ്രമുഖ എസ്.എൻ.ഡി.പി. നേതാവുമായ മേപ്പയിൽ പൂക്കണ്ടി മലയിൽ പി.എം. രവീന്ദ്രൻ (67) നിര്യാതനായി. ശനിയാഴ്ച ഉച്ചയോടെ വടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

​എസ്.എൻ.ഡി.പി. യോഗം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, വടകര യൂണിയൻ സെക്രട്ടറി, വടകര ശ്രീനാരായണ കോളേജ് മാനേജർ, എസ്.എൻ. ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. മലബാറിലെ പ്രമുഖ ലൈറ്റ് ആൻഡ് സൗണ്ട് സംരംഭമായ ‘കെ.എസ്.എസി’ന്റെ ഉടമ കൂടിയാണ് അദ്ദേഹം.

​ഭാര്യ: സുബിത. മകൻ: റൂബിൻ. മരുമകൾ: വൈശാലി. സഹോദരങ്ങൾ: പി.എം. മുകുന്ദൻ, പി.എം. കൃഷ്ണൻ, പി.എം. വത്സലൻ, പരേതരായ പി.എം. നാണു, പി.എം. രാജൻ.

​സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മേപ്പയിലെ വീട്ടുവളപ്പിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe