കിണറിൽ സ്ഥാപിച്ച മോട്ടർ പമ്പ് മോഷ്ടിച്ചു; പ്രതികൾ പൊലീസ് പിടിയിൽ

news image
Jun 11, 2026, 8:57 am GMT+0000 payyolionline.in

പന്തീരാങ്കാവ് : വീട്ടു കിണറിൽ സ്ഥാപിച്ച മോട്ടർ പമ്പ് മോഷ്ടിച്ച പ്രതികൾ പിടിയിൽ. പന്തീരാങ്കാവ് സ്വദേശികളായ ഒഴിക്കിൽ വീട്ടിൽ രാഹുൽ (23), പെരുമണ്ണ കട്ടക്കളത്തിങ്ങൽ വീട്ടിൽ മുഹമ്മദ് ഷാഫി (26) എന്നിവരെയാണ് പന്തീരാങ്കാവ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം അറപ്പുഴ സ്വദേശിയായ ഹനീഫയുടെ വീട്ടു കിണറിൽ സ്ഥാപിച്ച മോട്ടർ പമ്പ് ആണ് പ്രതികൾ മോഷ്ടിച്ചത്. സംഭവ സ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതികളെപ്പറ്റി മനസ്സിലാക്കുകയും പൊലീസ് ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ അബുതാഹിർ, സിവിൽ പൊലീസ് ഓഫിസർമാരായ അതുൽ, ദീപക് എന്നിവരടങ്ങിയ അന്വേഷണസംഘം പന്തീരാങ്കാവിൽ വച്ച് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe