സ്‌കൂൾ വിദ്യാർഥിനിയ്‌ക്കെതിരായ ലൈംഗികാതിക്രമം; വടകര സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവർക്ക് 11വർഷം കഠിന തടവും പിഴയും

news image
Jun 7, 2026, 3:15 am GMT+0000 payyolionline.in

വടകര: സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവർക്ക് 11 വർഷം കഠിന തടവും 20000രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം പോക്‌സോ കോടതി. വടകര മേപ്പയിൽ സ്വദേശി കല്ലുനിര പറമ്പത്ത് സജീവൻ (55 )നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ദേവൻ.കെ. മേനോൻ ശിക്ഷിച്ചത്.നാലാം ക്ലാസിൽ പഠിക്കുകയായിരുന്നു സ്‌കൂൾ വിദ്യാർത്ഥിനിയെ സ്‌കൂളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും തിരിച്ചെത്തിക്കുകയും ചെയ്തിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് വിധി. വടകര പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് വടകര പോലീസ് സബ് ഇൻസ്‌പെക്ടർ ധന്യ കൃഷ്ണൻ ആണ്.പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 12 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. പ്രോസിക്യൂഷൻ വിംഗിന് വേണ്ടി ലെയ്‌സൺ ഓഫീസർ ഷാനി.പി.എം നടപടികൾ ഏകോപിപ്പിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe