എഞ്ചിൻ തകരാറിലായി കടലിൽ കുടുങ്ങിയ വഞ്ചിയും 23 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് സംഘം രക്ഷപ്പെടുത്തി

news image
Jun 2, 2026, 4:09 pm GMT+0000 payyolionline.in

കൊയിലാണ്ടി: കടലിൽ എഞ്ചിൻ തകരാറിലായി കുടുങ്ങിക്കിടന്ന മത്സ്യബന്ധന വഞ്ചിയും അതിലുണ്ടായിരുന്ന 23 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സുരക്ഷിതമായി കരയ്ക്കെത്തിച്ചു.

ഇന്ന് (02/06/2026) കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ‘വിഷ്ണു മൂർത്തി’ എന്ന വഞ്ചിയാണ് കടലിൽ വെച്ച് എഞ്ചിൻ തകരാറിലായത്. വിവരം അറിഞ്ഞയുടൻ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സുനീറിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.

ഫിഷറീസ് സബ് ഇൻസ്പെക്ടർ രാജേഷ്, രാജൻ, സി.പി.ഒ. അരുൺ, റസ്ക്യൂ ഗാർഡുമാരായ സുമേഷ്, നിധീഷ് എന്നിവരടങ്ങിയ സംഘം ചേർന്നാണ് കടലിൽ കുടുങ്ങിയ വഞ്ചിയും തൊഴിലാളികളെയും കൊയിലാണ്ടി ഹാർബറിലേക്ക് സുരക്ഷിതമായി എത്തിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe