പിണറായി വിജയന്റെ ഡ്രൈവറെ മർദ്ദിച്ചെന്ന പരാതി: കേസെടുക്കാതെ അന്വേഷിക്കാൻ നിർദേശം

news image
Jun 2, 2026, 12:42 pm GMT+0000 payyolionline.in

തിരുവനന്തപുരം: പിണറായി വിജയന്റെ ഡ്രൈവറെ മർദ്ദിച്ചെന്ന പരാതി കേസെടുക്കാതെ അന്വേഷിക്കാൻ നിർദേശം. റെയിൽവേ എസ്പിക്കാണ് അന്വേഷണച്ചുമതതല. എകെജി സെന്ററിലെ ഡ്രൈവർ അനൂപ് തില്ലങ്കേരിക്കെതിരെ പൊലീസിന്റെ കയ്യേറ്റമുണ്ടായെന്നായിരുന്നു പരാതി.
മർദ്ദനം നടന്നിട്ടില്ലെന്നാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. ഗതാഗത തടസം ഉണ്ടാക്കിയത് ചോദ്യം ചെയ്തതെന്ന് റിപ്പോർട്ടിലുണ്ട്. പരാതി അടിസ്ഥാന രഹിതമെന്ന് റെയിൽവേ പൊലീസും റിപ്പോർട്ട് നൽകിയിരുന്നു.

ശനിയാഴ്ച തമ്പാനൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ‘വണ്ടിയെടുത്ത് മാറ്റെടാ’ എന്ന് ആക്രോശിച്ചു കൊണ്ട് കഴുത്തിന് പിടിച്ച് തള്ളിയതായാണ് അനൂപ് പറഞ്ഞത്. റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരാണ് കയ്യേറ്റം ചെയ്തതെന്നായിരുന്നു പരാതി. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അനൂപ് ഡി ജി പിക്ക് പരാതി നൽകിയിരുന്നു. ജയൻ, ശരത് എന്നീ പൊലീസുകാരാണ് കയ്യേറ്റം ചെയ്തതെന്നും പരാതിയിൽ പറയുന്നു. എന്നാൽ പരാതി അടിസ്ഥാന രഹിതമെന്നാണ് റെയിൽവേ പൊലീസ് പ്രതികരിച്ചത്. ഡ്രൈവറെ മർദ്ദിച്ചില്ലെന്നായിരുന്നു വിശദീകരണം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe