വിവാഹം കഴിഞ്ഞ് നാലാം മാസം യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

news image
May 29, 2026, 6:22 am GMT+0000 payyolionline.in

തളിപ്പറമ്പ് (കണ്ണൂർ): വിവാഹം കഴിഞ്ഞ് നാല് മാസം മാത്രം പിന്നിട്ട യുവതിയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് കരിമ്പത്ത് താമസിക്കുന്ന ആകാശ് മോഹന്റെ ഭാര്യ സാന്ദ്രതാര (22) ആണ് മരിച്ചത്. പ്രദേശത്തെ അറിയപ്പെടുന്ന നൃത്താധ്യാപികയായിരുന്നു സാന്ദ്രതാര.

വ്യാഴാഴ്ച വൈകിട്ടോടെ ഭർതൃവീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊല്ലം സ്വദേശികളായ രമേശന്റെയും താരയുടെയും മകളാണ് സാന്ദ്രതാര. ഇവരുടെ കുടുംബം നേരത്തെ പറശ്ശിനിതളിയിലായിരുന്നു താമസം. നിലവിൽ ബാവുപ്പറമ്പിലാണ് താമസിക്കുന്നത്. സൂര്യജിത്ത് ആണ് സാന്ദ്രതാരയുടെ സഹോദരൻ. മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ തളിപ്പറമ്പ് പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe