വിമുക്തഭടൻ കുറുവങ്ങാട് പ്രിയേഷ് ഇ.കെ. നിര്യാതനായി

news image
May 27, 2026, 3:52 pm GMT+0000 payyolionline.in

കൊയിലാണ്ടി: വിമുക്തഭടനും കോഴിക്കോട് കോർപ്പറേഷൻ ജീവനക്കാരനുമായ കുറുവങ്ങാട് ‘പ്രതീക്ഷ’യിൽ പ്രിയേഷ് ഇ.കെ. (44) നിര്യാതനായി. കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റും കുറുവങ്ങാട് സെൻട്രൽ യു.പി. സ്കൂൾ മുൻ പ്രധാന അധ്യാപകനുമായിരുന്ന പരേതനായ ഇ.കെ. പത്മനാഭൻ മാസ്റ്ററുടെ മകനാണ്.

മാതാവ്: കാർത്തി (ഉള്ളിയേരി). ഭാര്യ: ഷിംന (കുരിക്കിലാട്, വടകര). മകൻ: സാത്വിക് (വിദ്യാർത്ഥി, അമൃത വിദ്യാലയം കൊയിലാണ്ടി).

സഹോദരങ്ങൾ: പ്രജേഷ് ഇ.കെ. (അധ്യാപകൻ, കുറുവങ്ങാട് സെൻട്രൽ യു.പി. സ്കൂൾ), പ്രശോഭ് ഇ.കെ. (സൃഷ്ടി ഡിസൈൻ ഹബ്ബ് കൊയിലാണ്ടി, ഉള്ളിയേരി). സംസ്കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe