സാധാരണക്കാർക്ക് കൈത്താങ്ങായി പയ്യോളിയിൽ ‘ജനകീയ ഫാർമസി’ പ്രവർത്തനമാരംഭിച്ചു

news image
May 15, 2026, 11:38 am GMT+0000 payyolionline.in

പയ്യോളി: കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള മരുന്നുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പയ്യോളിയിൽ ‘ജനകീയ ഫാർമസി’ പ്രവർത്തനം ആരംഭിച്ചു. പേരാമ്പ്ര റോഡിൽ ട്രഷറി ബിൽഡിംഗിന് സമീപം സജ്ജീകരിച്ച ഫാർമസിയുടെ ഉദ്ഘാടനം പയ്യോളി നഗരസഭ ചെയർപേഴ്സൺ സാഹിറ എൻ നിർവഹിച്ചു. മരുന്നുകൾക്ക് 15 ശതമാനം മുതൽ 65 ശതമാനം വരെ വിലക്കുറവ് ഇവിടെ ലഭ്യമാകും.

 

ഒരു സുഹൃദ് കൂട്ടായ്മയുടെ ആശയത്തിൽ നിന്ന് രൂപംകൊണ്ട ഈ സംരംഭം ലാഭേച്ഛയില്ലാതെ, സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയാണ് പ്രവർത്തിക്കുന്നത്. സ്ഥിരമായി മരുന്നുകൾ കഴിക്കേണ്ടി വരുന്ന രോഗികൾക്ക് വലിയ ആശ്വാസമാകുന്ന രീതിയിലാണ് വില ക്രമീകരിച്ചിരിക്കുന്നത്.

ചടങ്ങിൽ മെമ്പർമാർക്കായുള്ള സ്പെഷ്യൽ പ്രിവിലേജ് കാർഡുകളുടെ വിതരണോദ്ഘാടനം തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീഫ ടീച്ചർ, മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിൻഷ കെ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.എം. ഷമീർ എന്നിവർ ചേർന്ന് നിർവഹിച്ചു.

നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.പി. ഫാത്തിമ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി. സിന്ധു, കൗൺസിലർമാരായ പി.പി. അസീസ്, കെ.ടി. ജയകൃഷ്ണൻ, അഷ്റഫ് മാസ്റ്റർ, കെ.ടി. ലിഗേഷ്, മഠത്തിൽ അബ്ദുറഹിമാൻ, എ.പി. കുഞ്ഞബ്ദുള്ള, അനിൽ ഇരിങ്ങൽ, പ്രേമൻ കുറ്റിയിൽ, പി.ടി. രാഘവൻ, എം. ഫൈസൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe