സംസ്ഥാനത്ത് 99.07 % വിജയശതമാനം; 30,514 ഫുൾ A+; SSLC പരീക്ഷാഫലം പ്രഖ്യാപിച്ചു

news image
May 15, 2026, 9:54 am GMT+0000 payyolionline.in

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07ശതമാനമാണ് സംസ്ഥാനത്തെ വിജയശതമാനം. 30,514 പേർക്കാണ് ഫുൾ എപ്ലസ് ലഭിച്ചത്.

പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഫലം പ്രഖ്യാപിച്ചത്. 4,17,497 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. അതില്‍ 4,14,290 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ലക്ഷദ്വീപില്‍ 97.67 ശതമാണ് വിജയശതമാനം. ഗൾഫ് മേഖലയിലെ എല്ലാ കുട്ടികളും വിജയിച്ചു.

 

വൈകിട്ട് 4 മുതൽ താഴെപ്പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും.

 

https://pareekshabhavan.kerala.gov.in

 

https://kbpe.kerala.gov.in

 

https://results.digilocker.kerala.gov.in

 

https://sslcexam.kerala.gov.in

 

https://prd.kerala.gov.in

 

https://results.kerala.gov.in

 

https://examresults.kerala.gov.in

 

https://results.kite.kerala.gov.in

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe