പയ്യോളി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡിനെതിരെ ഉത്തർപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നടക്കുന്ന തൊഴിലാളി സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് സി.ഐ.ടി.യു പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ ധർണ്ണ സംഘടിപ്പിച്ചു. പയ്യോളി ബീച്ച് റോഡ് പരിസരത്ത് നടന്ന സായാഹ്ന ധർണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.കെ. മമ്മു ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് പി.വി. മനോജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.കെ. പ്രേമൻ, ഇ.എം. രജനി എന്നിവർ പ്രസംഗിച്ചു. ഏരിയ സെക്രട്ടറി എ.കെ. ഷൈജു സ്വാഗതമാശംസിച്ചു.
