രാഹുൽ ഗാന്ധി വിളിപ്പിച്ചു, മുരളീധരനും സുധാകരനും ഡൽഹിക്ക്; മുഖ്യമന്ത്രി ചർച്ചയിലെ തീരുമാനം നേതാക്കളെ ബോധ്യപ്പെടുത്തും

news image
May 11, 2026, 10:12 am GMT+0000 payyolionline.in

കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ മുൻ കെപിസിസി അധ്യക്ഷന്മാരുമായി ചർച്ച. മുൻ കെപിസിസി അധ്യക്ഷന്മാരെ എഐസിസി ഡൽഹിയിലേക്ക് വിളിപ്പിച്ചു. നാളെ എഐസിസിയുമായി ചർച്ച നടത്തും. കെ മുരളീധരൻ, കെ സുധാകരൻ, എം എം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ ,വി എം സുധീരൻ എന്നിവരെയും ഡൽഹിക്ക് വിളിപ്പിച്ചു. നേതാക്കളോട് അടിയന്തരമായി എത്താൻ നിർദേശം നൽകി. രാഹുൽ ഗാന്ധിയാണ് നേതാക്കളെ വിളിപ്പിച്ചത്.

ഇന്ന് രാത്രിയിലെ വിമാനത്തിൽ യാത്ര തിരിക്കും. വിളിപ്പിച്ചത് തീരുമാനം നേതാക്കളെ ബോധ്യപ്പെടുത്താൻ എന്ന് സൂചന. കെ മുരളീധരൻ, കെ സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ നാളെ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി പദത്തിൽ തീരുമാനം അതിനു ശേഷമായിരിക്കുമെന്ന് സൂചന. യുഡിഎഫ് ഘടക കക്ഷികൾ ഏതെങ്കിലും നേതാവിനു വേണ്ടി സംസാരിക്കുന്നുവെന്നത് ഊഹാപോഹം മാത്രമെന്ന് കെ മുരളീധരൻ. മുഖ്യമന്ത്രി പദവിയിൽ തീരുമാനം വൈകുന്നത് അണികളിൽ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ടെന്ന് മുരളീധരൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe