കെ.പി.എസ്.ടി.എ വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി: പുതിയ ഭാരവാഹികൾ ചുമതലയേറ്റു

news image
Apr 30, 2026, 6:04 am GMT+0000 payyolionline.in

വടകര : കെ.പി.എസ്.ടി.എ വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ 2026-27 അധ്യയന വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു. വടകരയിൽ നടന്ന ചടങ്ങിൽ സി. സബിന പ്രസിഡന്റായും പി.കെ. അബ്ദുറഹ്മാൻ സെക്രട്ടറിയായും ടി.വി. രാഹുൽ ട്രഷററായും ചുമതലയേറ്റു. ഗിരീഷ് ജെ.എൻ., ബാസിൽ പാലിശ്ശേരി, ഇ. പ്രകാശൻ, നൗഫൽ വി.കെ. എന്നിവർ വൈസ് പ്രസിഡന്റുമാരായും ഹക്കീം ടി., അഖിൽ സി.പി. എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ. രാധാകൃഷ്ണൻ പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് കെ. ഹാരിസ്, സെക്രട്ടറി ആർ.എസ്. സുധീഷ് എന്നിവർ ചേർന്ന് മിനുട്സ് കൈമാറി. ചടങ്ങിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത്, റവന്യൂ ജില്ലാ വൈസ് പ്രസിഡന്റുമാരായ സുധീഷ് വള്ളിൽ, പി.പി. രാജേഷ്, ഷോഭിദ് ആർ.പി., സജീവൻ വി., റവന്യൂ ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ രാജീവൻ പി., ജിതിൻ റാം, റവന്യൂ ജില്ലാ കൗൺസിലർ സാജിദ് പി., വിദ്യാഭ്യാസ ജില്ലാ കൗൺസിലർ ബിജു കാവിൽ, മേലടി ഉപജില്ലാ പ്രസിഡന്റ് കെ. നാസിബ്, തോടന്നൂർ ഉപജില്ലാ പ്രസിഡന്റ് നജീബ്, കൊയിലാണ്ടി ഉപജില്ലാ സെക്രട്ടറി ബി. സിന്ധു, ട്രഷറർ ജിഷ്ണു എസ്. ബാബു തുടങ്ങിയവർ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe