ഹജ്ജ് തീർത്ഥാടകർക്ക് മുസ്ലിം ലീഗ് കമ്മിറ്റിയുടെ യാത്രയയപ്പ്

news image
Apr 16, 2026, 3:37 am GMT+0000 payyolionline.in

നന്തി ബസാർ: മൂടാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് തീർത്ഥാടകർക്കായി യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു. പുളിമുക്ക് ഖാഇദേമില്ലത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നന്തി ദാറുസ്സലാം ദഅവ കോളേജ് പ്രിൻസിപ്പൽ തഖ് യുദ്ദീൻ ഹൈത്തമി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സി.കെ. അബൂബക്കർ ചടങ്ങിൽ അധ്യക്ഷനായി. സിദ്ധീഖ് ദാരിമി ഹജ്ജ് പഠന ക്ലാസ്സിന് നേതൃത്വം നൽകി. ഹജ്ജ് തീർത്ഥാടകർക്ക് വേണ്ടി വർദ് അബ്ദുറഹിമാൻ മറുമൊഴി നടത്തി. റഹ്മാൻ തടത്തിൽ സ്വാഗതവും റഫീഖ് പുത്തലത്ത് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe