വേനൽച്ചൂടിൽ ആശ്വാസമായി എം.എസ്.എഫിന്റെ ‘നാടാകെ നീർകുടങ്ങൾ’; മണ്ഡലംതല ഉദ്ഘാടനം നന്തിയിൽ നടന്നു

news image
Mar 25, 2026, 4:00 am GMT+0000 payyolionline.in

നന്തി ബസാർ: കടുത്ത വേനലിൽ പക്ഷികൾക്കും മറ്റ് ജീവജാലങ്ങൾക്കും ദാഹജലമെത്തിക്കുന്നതിനായി എം.എസ്.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ആവിഷ്കരിച്ച ‘നാടാകെ നീർകുടങ്ങൾ’ പദ്ധതിക്ക് തുടക്കമായി. നന്തിയിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ പദ്ധതിയുടെ മണ്ഡലംതല ഉദ്ഘാടനം നിർവ്വഹിച്ചു.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട നൂറോളം കേന്ദ്രങ്ങളിൽ നീർകുടങ്ങൾ സ്ഥാപിക്കും. ഇതിനുപുറമെ സംഘടനയിലെ മുഴുവൻ അംഗങ്ങളുടെയും വീടുകളിൽ പക്ഷികൾക്കായി നീർകുടങ്ങൾ ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി എം.എസ്.എഫ് നടത്തുന്ന ഈ മാതൃകാപരമായ ഇടപെടലിനെ ചടങ്ങിൽ പങ്കെടുത്തവർ അഭിനന്ദിച്ചു.

മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി.പി. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. ഹനീഫ മാസ്റ്റർ, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ, മുൻസിപ്പൽ പ്രസിഡന്റ് അസീസ് മാസ്റ്റർ, എസ്.എം. അബ്ദുൽ ബാസിത്, എം.എസ്.എഫ് സംസ്ഥാന വിങ് കൺവീനർ ആസിഫ് കലാം എന്നിവർ സംസാരിച്ചു. ഹസനുൽ ബന്ന, ഷിബിൽ പുറക്കാട്, ഹാഷിം വലിയമങ്ങാട്, അൻവർ വലിയമങ്ങാട്, സലാം ഓടക്കൽ, ഷമീൽ മസ്‌കൻ എന്നിവരും നഗരസഭ കൗൺസിലർമാരായ ഷമീം കൊയിലാണ്ടി, ജസ്ലു വി.എം, ആയിഷ ജാസ്മിൻ എന്നിവരും സംബന്ധിച്ചു.സി.എച്ച്. സെന്റർ വളണ്ടിയർമാരായ റഫീഖ്, സിറാജ്, കൂടാതെ ഫസീഹ് സി, റഫ്ഷാദ് വലിയമങ്ങാട്, സജാദ് പയ്യോളി തുടങ്ങിയ നിരവധി യുവജന പ്രതിനിധികളും സന്നദ്ധ പ്രവർത്തകരും പരിപാടിയുടെ ഭാഗമായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe