തൊട്ടിൽപ്പാലത്ത് എംഡിഎംമുമായി രണ്ട് യുവാക്കൾ പിടിയിൽ

news image
Mar 20, 2026, 4:07 pm GMT+0000 payyolionline.in

തൊട്ടിൽപ്പാലം: ലഹരി മരുന്നായ എംഡിഎം (MDMA) മുമ്മായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. 4.34 ഗ്രാം എംഡിഎമ്മയുമായി വളയം സ്വദേശി അതുൽ കൃഷ്ണ (20), പേരാമ്പ്ര സ്വദേശി വിഷ്ണു (20) എന്നിവരാണ് പിടിയിലായത്.

കോഴിക്കോട് റൂറൽ എസ്.പി ഫറാഷ് ടി. ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഡാൻസാഫ് ഡി വൈ എസ് പി ഉത്താംദാസ് നൽകിയ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഡാൻസാഫ് എസ്.ഐ വിനീത് വിജയൻ, എ.എസ്.ഐ സദാനന്ദൻ വള്ളിൽ, സി.പി.ഒമാരായ അഖിലേഷ് ഇ.കെ, റിജേഷ് എന്നിവരും തൊട്ടിൽപ്പാലം പോലീസും ചേർന്നാണ് നടപടി സ്വീകരിച്ചത്.

തൊട്ടിൽപ്പാലം, കുറ്റ്യാടി, കക്കട്ട് മേഖലകളിൽ വിൽപ്പനയ്ക്കായി എത്തിച്ച ലഹരി മരുന്നാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe