പയ്യോളി: മുണ്ടാളി താഴ ഭഗവതി ക്ഷേത്രത്തിന് സമീപം അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടാളി താഴ മാധവി (88), മകൻ സജീഷ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകമറിഞ്ഞത്.മാധവിയെ കിടപ്പുമുറിയിൽ മരിച്ച നിലയിലും സജീഷിനെ തൊട്ടടുത്ത മുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രാവിലെ വീട്ടിലെത്തിയ അയൽവാസിയാണ് വിവരം പുറത്തറിയിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി മാധവി വീണ് കിടപ്പിലായിരുന്നു. മകൻ സജീഷ് നാടൻപണി ചെയ്തുവരികയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പയ്യോളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പരേതനായ പീതാംബരനാണ് മാധവിയുടെ ഭർത്താവ്.
പയ്യോളിയിൽ അമ്മയെ കിടപ്പുമുറിയിൽ മരിച്ച നിലയിലും മകനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി
Mar 15, 2026, 4:51 am GMT+0000
payyolionline.in
ദേശീയപാത വികസനം: ടോൾ പ്ലാസ നിർമ്മാണം അവസാന ഘട്ടത്തിൽ; സർവീസ് റോഡില്ലാത്തത് ആശ ..
ഗിന്നസ് നേട്ടം: നൃത്താധ്യാപകൻ കെ.ടി. ശ്രീധരനെ മേപ്പയൂർ മഹാത്മ സാംസ്കാരിക വേദി ..
