കൊയിലാണ്ടിയിൽ കാൽനടയാത്രക്കാരനെ ലോറിയിടിച്ചിട്ട് നിർത്താതെ പോയി; ആലപ്പുഴ സ്വദേശി മരിച്ചു

news image
Mar 15, 2026, 3:16 am GMT+0000 payyolionline.in

കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷന് സമീപം കാൽനടയാത്രക്കാരൻ ലോറിയിടിച്ചു മരിച്ചു. ആലപ്പുഴ മാരാരിക്കുളം സ്വദേശി ബിജുമോൻ (45) ആണ് മരിച്ചത്. അപകടമുണ്ടാക്കിയ ലോറി നിർത്താതെ പോയി.

ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു അപകടം. ജോലി ആവശ്യത്തിനായി കൊയിലാണ്ടിയിൽ എത്തിയതായിരുന്നു ബിജുമോൻ എന്ന് കരുതപ്പെടുന്നു. പോലീസ് സ്റ്റേഷന് തൊട്ടടുത്ത് വെച്ചാണ് അപകടമുണ്ടായതെങ്കിലും ഇടിച്ച വാഹനം ഉടൻതന്നെ കോഴിക്കോട് ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു. ബിജുമോനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. നിർത്താതെ പോയ ലോറി കണ്ടെത്താൻ കൊയിലാണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ദേശീയപാതയിലെ വിവിധ  സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe