തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിൽ നിന്നും വിവാഹം കഴിക്കുകയും മോഷണം നടത്തുകയും ചെയ്തിരുന്നയാൾ പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് ‘കല്യാണ രാമൻ’ എന്ന ബാഹുലേയനാണ് പിടിയിലായത്. ആറ്റിങ്ങൽ പൊലീസാണ് പ്രതിയെ പിടികൂടിയത്.
തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ ഇയാൾക്കെതിരെ നെയ്യാറ്റിൻകര മുതൽ കാസർകോട് വരെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലായി പിടിച്ചുപറി, മോഷണം അടക്കം 50ലധികം കേസുകളുണ്ട്. ബാഹുലേയൻ, കല്യാണരാമൻ, ദാസ് ബാബു, ബാബു, സുന്ദരൻ, രാജൻ, വിജയൻ തുടങ്ങി വ്യത്യസ്ത പേരുകളിലാണ് ഓരോ സ്ഥലത്തും ഇയാൾ അറിയപ്പെടുന്നത്.
വാടകയ്ക്ക് വീട് എടുത്താണ് മോഷണവും വിവാഹവും നടത്തിരുന്നത്. ഭർത്താവ് മരിച്ച സ്ത്രീകളെയും ഭർത്താവുമായി പിണങ്ങിക്കഴിയുന്ന സ്ത്രീകളെയുമാണ് ഇയാൾ കല്യാണം കഴിച്ചിരുന്നത്. ആളൊഴിഞ്ഞ വീട് കണ്ടെത്തി മോഷണം നടത്തുകയാണ് ഇയാളുടെ പതിവ് രീതി.
പതിനാല് ജില്ലകളിലും ഭാര്യമാർ, പല പേരുകൾ, 50ലധികം കേസുകൾ; ‘കല്യാണ രാമൻ’ പിടിയിൽ
Mar 12, 2026, 6:32 am GMT+0000
payyolionline.in
കൊച്ചിയിൽ രാസലഹരിയുമായി ഫുഡ് വ്ളോഗറും സുഹൃത്തും പിടിയിൽ
സിനിമയിൽ ബാലതാരമായി തിളങ്ങിയ ഹരിമുരളി വീട്ടിൽ മരിച്ച നിലയിൽ
