ചേമഞ്ചേരി: പഴയകാല സോഷ്യലിസ്റ്റ് പ്രവർത്തകൻ കുന്നുമ്മൽ ഗോപാലൻ നായർ (95) അന്തരിച്ചു. ഭാര്യ മാധവി അമ്മയാണ്. മക്കൾ: ദേവകി, ഗൗരി, രാമചന്ദ്രൻ, ശ്യാമള, വത്സല. മരുമക്കൾ: പത്മനാഭൻ, അനിത. പരേതരായ പുതുക്കിടിപ്പറമ്പത്ത് കുഞ്ഞിരാമൻ നായർ, ഗംഗാധരൻ നായർ, കാര്യക്കണ്ടി കുഞ്ഞിരാമൻ നായർ എന്നിവർ മരുമക്കളാണ്. സഹോദരങ്ങൾ: കൂടനാടി ഗംഗാധരൻ നായർ, ഉണ്ണിനായർ. പരേതരായ കുഞ്ഞിരാമൻ നായർ, ചാത്തുകുട്ടിനായർ, മാധവൻ നായർ, കൃഷ്ണൻ നായർ, രാഘവൻ എന്നിവർ സഹോദരങ്ങളാണ്.
സഞ്ചയനം മാർച്ച് 12 വ്യാഴാഴ്ച നടക്കും.
