ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ചുറ്റമ്പല ശിലാസ്ഥാപനം നടന്നു

news image
Mar 4, 2026, 1:20 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്ര ചുറ്റമ്പല നവീകരണത്തിന്റെ ഭാഗമായുള്ള ശിലാസ്ഥാപന കർമ്മം ഇന്ന്   ഭക്തിനിർഭരമായ ചടങ്ങുകളോടെ നിർവ്വഹിച്ചു. ചടങ്ങിൽ ബ്രഹ്‌മശ്രീ മേപ്പള്ളി മന പ്രസാദ് അടിതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു.

ഇളയിടത്ത് തറവാട്ടുകാരണവൻമാരായ ശ്രീ. ഇളയിടത്ത് അരവിന്ദാക്ഷൻ നായർ (കോയമ്പത്തൂർ), ശ്രീ. ഇളയിടത്ത് അരവിന്ദാക്ഷൻ നായർ (കോഴിക്കോട്) എന്നിവർ ചേർന്നാണ് ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചത്. ക്ഷേത്ര പരിപാലനസമിതി പ്രസിഡന്റ് ശ്രീ. ഇ.എസ്. രാജൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നവീകരണ കമ്മിറ്റി കൺവീനർ ശ്രീ. ബാലകൃഷ്ണൻ പണ്ടാരക്കണ്ടി സ്വാഗതം പറഞ്ഞു.

ശ്രീ പിഷാരികാവ് ദേവസ്വം ചെയർമാൻ ശ്രീ. അപ്പുക്കുട്ടി നായർ, രക്ഷാധികാരി ശ്രീ. പാതിരിക്കാട് മുരളി, ശ്രീ. ബാലൻ അമ്പാടി, മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി മെമ്പർ ശ്രീ. കെ. ചിഹ്നൻ നായർ, പിഷാരികാവ് ദേവസ്വം മുൻ ട്രസ്റ്റി ശ്രീ. വി.വി. സുധാകരൻ, മുൻ പ്രസിഡന്റുമാരായ ശ്രീ. മുണ്ടയ്ക്കൽ ശശീന്ദ്രൻ, ശ്രീ. തൈക്കണ്ടി രാമദാസ്, ശ്രീമതി കോറുവീട്ടിൽ ലീല എന്നിവർ സംസാരിച്ചു.

ശ്രീ. ശിവദാസൻ പനിച്ചിക്കുന്ന്, ശ്രീ. ഇളയിടത്ത് പ്രതാപ് ചന്ദ്രൻ, അഡ്വ. ടി.കെ. രാധാകൃഷ്ണൻ, ശ്രീ. വി.കെ. ശിവദാസൻ, ശ്രീ. ദാമോദരൻ വി.കെ., ശ്രീ. പ്രകാശൻ കണ്ടോത്ത്, ശ്രീ. വിജയൻ എൻ.എം., ശ്രീ. സുരേന്ദ്രൻ ചിറക്കൽ, ശ്രീ. മോഹൻദാസ് പൂങ്കാവനം, ശ്രീ. ഇ. വേണു, ശ്രീ. സദാനന്ദൻ, ശ്രീ. കൃഷ്ണൻ എൻ.കെ., ശ്രീമതി. ശാരദ ദാസൂട്ടി എന്നിവർ ചടങ്ങിൽ സാന്നിദ്ധ്യം വഹിച്ചു.

പരിപാലനസമിതി സെക്രട്ടറി ശ്രീ. അജിത്ത് കുമാർ തെക്കെയിൽ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. ഏകദേശം രണ്ട് കോടിയോളം രൂപ ചെലവ് വരുന്ന ഈ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഭക്തജനങ്ങളുടെ സാമ്പത്തികവും അല്ലാത്തതുമായ എല്ലാവിധ സഹായസഹകരണങ്ങളും ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe