കണ്ടക്ടറെ യാത്രക്കാരൻ കടിച്ചുപരിക്കേൽപ്പിച്ചു

news image
Feb 21, 2026, 8:50 am GMT+0000 payyolionline.in

കു​ണ്ട​റ: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന്റെ ഫു​ട്ബോ​ർ​ഡി​ൽ നി​ന്ന് ക​യ​റി​നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ൽ പ്ര​കോ​പി​ത​നാ​യി ക​ണ്ട​ക്ട​റെ ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച് യാ​ത്ര​ക്കാ​ര​ൻ. കൊ​ല്ലം ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ മു​ഖ​ത്ത​ല സ്വ​ദേ​ശി വി​നു ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. സം​ഭ​വ​ത്തി​ൽ ഇ​ര​വി​പു​രം പ​വി​ത്രം ന​ഗ​ർ ഇ​ടം​കു​ന്നേ​ൽ ല​ക്ഷം​വീ​ട്ടി​ൽ അ​രു​ണി(28)​നെ കു​ണ്ട​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വ്യാ​ഴാ​ഴ്ച രാ​ത്രി 11.10 ഓ​ടെ കൊ​ല്ലം-​മ​ധു​ര ഫാ​സ്റ്റ് പാ​സ​ഞ്ച​റി​ൽ ആ​യി​രു​ന്നു സം​ഭ​വം. കൊ​ല്ലം ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നാ​ണ് പ്ര​തി ബ​സി​ൽ ക​യ​റി​യ​ത്. മ​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് ക​യ​റാ​നും ഇ​റ​ങ്ങാ​നും ത​ട​സ​മാ​യി ഫു​ഡ്ബോ​ർ​ഡി​ൽ നി​ന്നാ​ണ് തു​ട​ക്കം മു​ത​ൽ ഇ​യാ​ൾ യാ​ത്ര ചെ​യ്ത​ത്.

ക​ണ്ട​ക്ട​ർ നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ബ​സി​ലെ തി​ര​ക്ക് ചൂ​ണ്ടി​ക്കാ​ട്ടി ഇ​യാ​ൾ പ​ടി​ക​ളി​ൽ​ത​ന്നെ നി​ന്നു. എ​ന്നാ​ൽ, കേ​ര​ള​പു​ര​ത്ത് എ​ത്തി​യ​പ്പോ​ൾ തി​ര​ക്ക് കു​റ​ഞ്ഞ​തോ​ടെ ക​ണ്ട​ക്ട​ർ വീ​ണ്ടും അ​ക​ത്ത് ക​യ​റി നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ പ്ര​കോ​പി​ത​നാ​യ പ്ര​തി ക​ണ്ട​ക്ട​റു​ടെ മു​ഖ​ത്ത് നെ​റ്റി​യി​ലാ​യി ക​ടി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു.

യാ​ത്ര​ക്കാ​ർ ഇ​ട​പെ​ട്ടാ​ണ് ക​ണ്ട​ക്ട​റെ ര​ക്ഷി​ച്ച​ത്.

ശേ​ഷം ബ​സ് കു​ണ്ട​റ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ടു​ക​യും പ്ര​തി​യെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യും ചെ​യ്തു. നെ​റ്റി​യി​ൽ മു​റി​വേ​റ്റ വി​നു കു​ണ്ട​റ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ജി​ല്ല ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി. പ​ക​രം ക​ണ്ട​ക്ട​ർ വ​ന്ന​ശേ​ഷ​മാ​ണ് ബ​സ് സ​ർ​വി​സ് തു​ട​ർ​ന്ന​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe