ഏത് പ്രതിസന്ധി ഉണ്ടെങ്കിലും അത് തട്ടിമാറ്റി ഫലപ്രാപ്തിയിൽ എത്തിക്കുന്ന സർക്കാരാണ് ഇടതുപക്ഷ സർക്കാർ: മന്ത്രി മുഹമ്മദ് റിയാസ്

news image
Feb 20, 2026, 7:28 am GMT+0000 payyolionline.in

കോഴിക്കോട് നഗരത്തിനാകെ ഗുണകരമാകുന്നതാണ് കോഴിക്കോട് പുതിയ പാലം എന്ന് മന്ത്രി മുഹമ്മദ് റിയാസ്.ഏത് പ്രതിസന്ധി ഉണ്ടെങ്കിലും അത് തട്ടിമാറ്റി ഫലപ്രാപ്തിയിൽ എത്തിക്കുന്ന സർക്കാരാണിത്. കിഫ്ബി യിൽ 60 കോടി ചിലവിട്ടാണ് പാലം പൂർത്തിയാക്കിയത്.ഒരു നാടിൻ്റെ ഏറെക്കാലത്തെ സ്വ്‌പ്നമാണ് യാഥാർത്ഥ്യമായതെന്നും പാലം ഉദ്ഘാടനം ചെയ്ത് കൊണ്ട് മന്ത്രി പറഞ്ഞു.

തുടർച്ചയായ ഇടപെടലാണ് സർക്കാർ നടത്തിയത്. ജനങ്ങളുടെ പ്രാധാന്യത്തെ തിരിച്ചറിഞ്ഞ് ഇടതുപക്ഷ സർക്കാർ ഇടപെടുകയായിരുന്നു.

 

ജനങ്ങളുടെ ആഗ്രഹത്തിനൊപ്പം സർക്കാർ നിൽക്കുകയായിരുന്നു. 100 പാലങ്ങൾ 5 വർഷം കൊണ്ട് പൂർത്തിരിക്കണം എന്നതായിരുന്നു ലക്ഷ്യം. 100 അല്ല 150 പാലങ്ങൾ ഇതോടെ പൂർത്തിയാക്കി. വൈകാതെ മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe