ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇത് മികച്ച ഓഫർ; കുറഞ്ഞ പൈസയ്ക്ക് 90 ദിവസത്തെ വാലിഡിറ്റി, പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാം

news image
Feb 19, 2026, 4:08 pm GMT+0000 payyolionline.in

ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി ബിഎസ്എൻഎൽ. കുറഞ്ഞ നിരക്കിൽ കൂടുതൽ ദിവസം ഉപയോഗിക്കാവുന്ന പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. അധികം ഉപയോഗിക്കാത്ത നമ്പറുകൾ സജീവമായി നിലനിർത്താൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് കമ്പനി പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.

449 രൂപയ്ക്ക് റീചാർജ് ചെയ്താൽ 90 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന പ്ലാൻ ആണ് ബി എസ് എൻ എൽ അവതരിപ്പിച്ചിരിക്കുന്നത്. അതായത്, ദിവസം ഏകദേശം 5 രൂപ മുടക്കിയാൽ ഉപഭോക്താവിന്റെ നമ്പർ ആക്ടീവായി നിലനിർത്താം. അത്യാവശ്യ കോളുകൾക്കും മെസേജുകൾക്കും മാത്രം സിം ഉപയോഗിക്കുന്നവർക്ക് ഈ പ്ലാൻ വളരെ മികച്ചതാണ്.

ഈ പ്ലാനിൽ രാജ്യത്തുടനീളം അൺലിമിറ്റഡ് കോളുകളും സൗജന്യ നാഷണൽ റോമിംഗും ഉണ്ട്. കൂടാതെ, ദിവസം 100 എസ്എംഎസുകളും 449 രൂപ പ്ലാനിൽ അടങ്ങിയിട്ടുണ്ട്. ഈ പ്ലാനിൽ ആകെ 5 ജിബി ഡാറ്റയാണ് ബിഎസ്എൻഎൽ നൽകുന്നത്. ഈ ഡാറ്റ 90 ദിവസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഉൽപഭോക്താവിന് ഉപയോഗിക്കാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe