സംസ്ഥാനം കടക്കെണിയിൽ: വി ഡി സതീശൻ

news image
Feb 11, 2026, 5:28 pm GMT+0000 payyolionline.in

വടകര: സംസ്ഥാനത്തെ കടക്കെണിയിലാക്കിയ സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സംസ്ഥാനം ആറ് ലക്ഷം കോടി കട ബാധ്യതയാണ് വരുതിയെന്ന് അദ്ദേഹം പറഞ്ഞു. പുതുയുഗ യാത്രയ്ക്ക് വടകരയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു. വൈദ്യുതി ബോർഡ് കോടികളുടെ കടത്തിലാണ്. നാല് തവണയാണ് വൈദ്യുതി ചാർജ് വർധിപ്പിത് . ഇന്ത്യയിൽ വിലക്കയറ്റത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. പിണറായി ഈ സ്ഥാനം ആർക്കും വിട്ട് കൊടുക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തിന്റെ സമ്പത് വ്യവസ്ഥയെ പിണറായി സർക്കാർ തകർത്തു.വെൻ ലിലേറ്ററിലുള്ള ആരോഗ്യ മേഖലയെ ആരോഗ്യവതിയാക്കും. എല്ലാ തരം വർഗീയയെയും എതിർക്കും .

ഗൂഗിൾ പേ വഴി കൈക്കൂലിയും, വാട്ട്സ് അപ്പ് വഴി ക്യാട്ടേഷൻ സ്വീകരിക്കുന്ന സർക്കാറാണ് ഭരിക്കുന്നത്. സംഘ പരിവാറിന്റെ ഭാഷയാണ് സി പി എമ്മിന്റെതെന്ന് യോഗം ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പിൽ എം പി പറഞ്ഞു സംസ്ഥാനത്ത് വിഭാഗീയത വളർത്തി ഭരണം പിടിക്കാമെന്നത് വ്യാമോഹം മാത്രമാണ്.. സി പി എം നടത്തന്ന ജാഥയിൽ വിദ്വോഷ പ്രസംഗം മാത്രമാണ് നടത്തുന്നത് . ജനങ്ങളെ ഭിന്നിപ്പിക്കുന്ന എൽ ഡി എഫ് ജാഥ ജനം തള്ളിയാതായി ഷാഫി പറഞ്ഞു . ചടങ്ങിൽ ജനകീയ മുന്നണി നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാറിന്റെ നയപരമായ പാളിച്ചകൾ പൊതുവിതരണ രംഗം തകർന്നു തരിപ്പള്ളമായി മാറിയതെന്ന് കേരള കോൺഗ്രസ്സ് (ജേക്കബ്ബ്) ചെയർമാൻ അനുപ് ജേക്കബ്ബ് എം എൽ എ പറഞ്ഞു. കോൺ എസ് ജില്ല പ്രസിഡണ്ട് വി.ഗോപാലൻ അടക്കമുള്ള കോൺഗ്രസ്സ് (എസ്സ്), നേതാക്കൾ വി ഡി സതീശനിൽ നിന്ന് കോൺഗ്രസ്സ് മെബർഷിപ്പ് ഏറ്റുവാങ്ങി. അടൂർ പ്രകാശ് എം പി, ഡി ഡി സി പ്രസിഡണ്ട് അഡ്വ കെ പ്രവീൺ കുമാർ ,ബി ആർ എം ഷറീഫ് ,പാറക്കൽ അബ്ദുള്ള, ഷാനിമോൾ ഉസ്മാൻ, കെ കെ രമ എം എൽ എ, അഡ്വ പി എം നിയാസ്, എൻ വേണു ,ടി ടി ഇസ്മായിൽ,അഡ്വ ഇ നാരായണൻ നായർ , ഇസ്മായിൽ ഏറാമല, പ്രദീപ് ചോമ്പാല, കുളങ്ങര ചന്ദ്രൻ,എം സി വടകര , എൻ പി അബ്ദുള്ള ഹാജി, സതീശൻ കുരിയാടി, പ്രഭാകരൻ പറമ്പത്ത്, പി എസ് രഞ്ജിത്ത് കുമാർ, എം പി അബ്ദുൾ കരീം പി പി ജാഫർ , വി കെ പ്രേമൻ , സി നിജിൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe