ഇരിങ്ങൽ തെരു ശ്രീ മഹാഗണപതി ക്ഷേത്ര ശിവരാത്രി മഹോത്സവം 14ന് ആരംഭിക്കും

news image
Feb 11, 2026, 2:29 pm GMT+0000 payyolionline.in

ഇരിങ്ങൽ: ഇരിങ്ങൽ തെരു ശ്രീ മഹാഗണപതി ക്ഷേത്ര ശിവരാത്രി മഹോത്സവം ഫെബ്രുവരി 14, 15, 16 ദിവസങ്ങളിൽ വിവിധ പരിപാടികളോടെ നടക്കും. ഫെബ്രുവരി 14 ശനിയാഴ്ച രാവിലെ 6 മണിക്ക് വാദ്യ മേളത്തോടെ കോടിയേറ്റം. ഉച്ചക്ക് 12 മണിക്ക് മധ്യാഹ്ന പൂജ, 12 മണി മുതൽ 2.30 വരെ അന്നദാനം, വൈകുന്നേരം 6.30 ദീപാരാധന, രാത്രി 8 മണിക്ക് പഞ്ചാവാദ്യത്തോടെ എഴുന്നള്ളത്ത് വിളക്ക്. രാത്രി 10 മണിക്ക് കണ്ണൂർ നാട്ടുപോലിമയുടെ പാട്ടരങ്ങ്.


ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ ഇളനീർ വരവിനു സ്വീകരണം, 4.30ന് നൈവേദ്യം വരവ്, 6.30 ന് പാണ്ടീമേളത്തോടെ ദീപാരാധന, രാത്രി 9 മണിക്ക് ചുറ്റഴുന്നള്ളത്ത് വിളക്ക്, 10 മണിക്ക് കരിമരുന്നു പ്രയോഗം, 10.30ന് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ. ഫെബ്രുവരി 16 തിങ്കളാഴ്ച പുലർച്ചെ 2 മണിക്ക് ശ്രീഭൂതബലി എഴുന്നള്ളത്ത്.
രാവിലെ 8 മണി മുതൽ 12 മണി വരെ തുലാഭാരം വൈകുന്നേരം 3 മണിക്ക് ശുദ്ധികലശം എന്നിവ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe