കറണ്ട് പോയാൽ നമ്മൾ എല്ലാവരും ആദ്യം ചെയ്യുന്ന ഒന്നാണ് അടുത്തുള്ള കെ എസ് ഇ ബി ഓഫീസിലേക്ക് വിളിക്കുക എന്നത്. പലപ്പോഴും ഒരുപാട് തവണ ഓഫീസിലെ നമ്പറിൽ വിളിച്ചാൽ മാത്രമായിരിക്കും ലൈൻ ലഭിക്കുക. പലപ്പോഴും ലൈൻ ബി സി ആയിരിക്കും. ക്ഷമ ഇല്ലാത്ത ആളുകൾ പലപ്പോഴും കെ എസ് ഇ ബി ജീവനക്കാരെ ചീത്ത വിളിക്കുന്ന ഓഡിയോകൾ വയറലായിട്ടുമുണ്ട്. അങ്ങനെ ഇനി വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ ഉടനടി പരിഹാരം ലഭിക്കുന്നതിനായി പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുകയാണ് . 94 96 00 1912 എന്ന നമ്പരിലേക്ക് വാട്സാപ്പിലൂടെ പരാതി അറിയിച്ചാൽ ഉടനടി പരിഹാരം ഉണ്ടാകുമെന്നാണ് കെ എസ് ഇ ബി പറയുന്നത്. ഫേസ്ബുക്കിലൂടെ ഈക്കാര്യം കെ എസ് ഇ ബി പങ്കുവെയ്ക്കുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
കറണ്ടുപോയാലുടൻ സെക്ഷൻ ഓഫീസിലേക്ക് വിളിക്കുന്നവരാണ് നമ്മളിലധികവും. എന്നാൽ സെക്ഷൻ ഓഫീസിലെ ലാൻഡ് ഫോണിൽ ഒരേസമയം ഒന്നിലേറെ പേർക്ക് പരാതി അറിയിക്കാനാവില്ല. കോൾ കിട്ടാതെ വരുമ്പോൾ നമ്മൾ സ്വാഭാവികമായും അസ്വസ്ഥരാകുകയും ചെയ്യും.
സെക്ഷൻ ഓഫീസിലേക്ക് വിളിക്കാതെ അനായാസം പരാതി അറിയിക്കാൻ മാർഗ്ഗമുണ്ട്.
94 96 00 1912 എന്ന നമ്പരിലേക്ക് വാട്സാപ്പിലൂടെ ചാറ്റ് ചെയ്യാം. പരാതി ഉടനടി സെക്ഷൻ ഓഫീസിലെത്തുകയും എത്രയും വേഗം പരിഹരിക്കപ്പെടുകയും ചെയ്യും.
അടയ്ക്കാനുള്ള തുക, അവസാനത്തെ പെയ്മെൻ്റ് തുടങ്ങിയ വിവരങ്ങളും ലഭ്യമാണ്. വൈദ്യുതി സംബന്ധമായ നിരവധി സേവനങ്ങളും വാട്സാപ് വഴി ആവശ്യപ്പെടാം.
നമ്പർ ഇപ്പോൾത്തന്നെ സേവ് ചെയ്തോളൂ… 94 96 00 1912
