അത്യാധുനിക സൗകര്യങ്ങളോടെ ക്ലാസ്സ് മുറികൾ; മേലടി എ.എൽ.പിയിൽ ‘ലൂമിനിസ് ഇംഗ്ലീഷ് സ്കൂൾ’ ഉദ്ഘാടനം 13 ന്

news image
Feb 10, 2026, 3:03 pm GMT+0000 payyolionline.in

പയ്യോളി: ശതാബ്ദി ആഘോഷിക്കുന്ന  മേലടി എ.എൽ.പി സ്കൂളിൽ  ‘ലൂമിനിസ് ഇംഗ്ലീഷ് സ്കൂൾ’ എന്ന പേരിൽ അത്യാധുനിക സൗകര്യങ്ങളോടെ എൽ കെ ജി, യു കെ ജി വിഭാഗം ആരംഭിക്കുകയാണ്. ആധുനിക സാങ്കേതിക സൗകര്യങ്ങളുള്ള ശീതീകരിച്ച ക്ലാസ്സ് മുറികൾ, ഇംഗ്ലീഷ് മീഡിയം, കമ്പ്യൂട്ടർലാബ്, ചിൽഡ്രൻസ് പാർക്ക് , നീന്തൽക്കുളം, കരാട്ടെ,നൃത്തം,അബാക്കസ്, ചെസ്സ് തുടങ്ങിയവയ്ക്കുള്ള പരിശീലനം തുടങ്ങിയവ പുതിയ സ്ഥാപനത്തിൽ ഉണ്ടായിരിക്കും.  ഫിബ്രുവരി 13 ന് വൈകുന്നേരം 4 മണിക്ക് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രശ്സ്ത സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിക്കും.

സ്വാഗത സംഘം ചെയർപേഴ്സൺ  ഷൈന പി കെ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്  മില്ലി മോഹൻ മുഖ്യാതിഥി ആയിരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദീപ ഡി ഓൾഗ, മുൻസിപ്പൽ ചെയർപേഴ്സൺ   എൻ സാഹിറ , വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ   ഹൈറുന്നീസ ,കൗൺസിലർമാരായ   ദേവദാസൻ , അസീസ് ,സി പി ഫാത്തിമ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ഫിബ്രുവരി 13, 14 ദിവസങ്ങളിലായി നടക്കുന്ന ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും കലാപരിപാടികൾ, അങ്കണവാടി കലോത്സവം ,കുടുംബശ്രീ കലോത്സവം, സബർമതി തിയേറ്റർ വില്ലേജ് അവതരിപ്പിക്കുന്ന നാടകം ഒരു കോയിക്കോടൻ ഹൽവ ,നാന്തലക്കൂട്ടം അവതരിപ്പിക്കുന്ന ആട്ടംപാട്ടം എന്നീ പരിപാടികൾ ഉണ്ടായിരിക്കും.

പത്ര സമ്മേളനത്തിൽ പി കെ ഷൈന  ,  കെ ടി ലികേഷ് മഠത്തിൽ അബ്ദുറഹ്മാൻ, സജീവൻ കുഞ്ഞോത്ത്, അജിത്ത്കുമാർ പുതിയോട്ടിൽ, എൻ എം മനോജ് , ബാലചന്ദ്രൻ വള്ളിൽ, വേണുഗോപാലൻ കപ്പന,ഗിരീഷ് കുറ്റിയിൽ,അരുൺ കെ, ജെ.എൻ ഗിരീഷ് എന്നിവർ പങ്കെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe