നെല്ല് സംഭരണ ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര നിർദേശം കേരളം തള്ളിക്കളയുന്നു: മന്ത്രി പി പ്രസാദ്

news image
Feb 10, 2026, 6:21 am GMT+0000 payyolionline.in

നെല്ല് സംഭരണ ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര നിർദ്ദേശത്തെ കേരളം പൂർണമായും തള്ളിക്കളയുന്നതായി മന്ത്രി മന്ത്രി പി പ്രസാദ്. കേന്ദ്ര സർക്കാരിന്റെ കത്തിലെ പല കാര്യങ്ങളും നമുക്ക് അംഗീകരിക്കാൻ കഴിയാത്തതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ കാർഷിക മേഖലയെ പരമാവധി സഹായിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സർക്കാർ ഇത്തരം കത്തുകൾ അയക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. കൃഷി സംസ്ഥാനത്തിന്റെ വിഷയമാണ്. ഇക്കാര്യങ്ങൾ വ്യക്തമാക്കി കേന്ദ്രത്തിന് കൃഷി വകുപ്പ് കത്തയച്ചിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി ആവശ്യമെങ്കിൽ നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും പറഞ്ഞു.

അതേസമയം കൃഷി വകുപ്പിന്റെ വൈഗ കാർഷിക പ്രദർശനമേളയ്ക്ക് നാളെ തുടക്കമാകുമെന്നും മന്ത്രി പി പ്രസാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം ആനയറയിലാണ് വൈഗ ഫെസ്റ്റിന്റെ 7-ാമത് പതിപ്പിന് നാളെ തുടക്കമാകുക. ഫെസ്റ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും മന്ത്രി പി പ്രസാദ് അറിയിച്ചു.

കാർഷിക ഉത്പന്നങ്ങളുടെ വിപണനവും സംസ്കരണവും ലക്ഷ്യമിട്ട് കൃഷി വകുപ്പ് ആരംഭിച്ച കാർഷിക പ്രദർശനമേള ഫെബ്രുവരി 11 മുതൽ 16 വരെയാണ് നടക്കുക. 250 ഓളം സ്റ്റാളുകൾ കാർഷിക പ്രദർശനത്തിന്റെ ഭാഗമായി ഇത്തവണ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പി പ്രസാദ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe