അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിൻ സർവീസുകളിൽ മാറ്റം

news image
Feb 5, 2026, 2:56 pm GMT+0000 payyolionline.in

മംഗളൂരു: പശ്ചിമ റെയിൽവേയിലെ ട്രെയ്ൻ സർവീസുകളും പാലക്കാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിലെ പാളം അറ്റകുറ്റപ്പണികളും സുഗമമാക്കുന്നതിനായി സർവീസുകളിൽ മാറ്റം വരുത്തി ദക്ഷിണ റെയിൽവേ. പൂർണ റദ്ദാക്കലുകൾ, ഭാഗിക റദ്ദാക്കലുകൾ, പുറപ്പെടുന്ന സ്ഥലംമാറ്റം, ഫെബ്രുവരിയിലും മാർച്ച് ആദ്യത്തിലും നിർദ്ദിഷ്ട തീയതികളിൽ ട്രെയിനുകളുടെ നിയന്ത്രണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

  • ഫെബ്രുവരി 10ന് നാഗർകോവിൽ ജംങ്ഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയ്ൻ നമ്പർ 16336 നാഗർകോവിൽ ജംങ്ഷൻ-ഗാന്ധിധാം ബിജി വീക്ക്‌ലി എക്‌സ്‌പ്രസ് യാത്ര അഹമ്മദാബാദ് ജംങ്ഷനിൽ താൽകാലികമായി അവസാനിപ്പിക്കും. അഹമ്മദാബാദ് ജംങ്ഷനും ഗാന്ധിധാം ബിജിക്കും ഇടയിൽ സർവീസ് റദ്ദാക്കും.
  • ഫെബ്രുവരി 13ന് ആരംഭിക്കുന്ന ട്രെയ്ൻ നമ്പർ 16335 ഗാന്ധിധാം ബിജി-നാഗർകോവിൽ ജംങ്ഷൻ വീക്ക്‌ലി എക്‌സ്‌പ്രസ്
  • യാത്ര ഗാന്ധിധാം ബിജിക്ക് പകരം വൈകിട്ട് 3.25ന് അഹമ്മദാബാദ് ജംങ്ഷനിൽ നിന്ന് പുറപ്പെടും. ഗാന്ധിധാം ബിജിക്കും അഹമ്മദാബാദ് ജംങ്ഷനും ഇടയിൽ സർവീസ് ഭാഗികമായി റദ്ദാക്കും.
  • ട്രെയ്ൻ നമ്പർ 56604 ഷൊർണൂർ ജംങ്ഷൻ – കോയമ്പത്തൂർ ജംങ്ഷൻ പാസഞ്ചർ ഫെബ്രുവരി ഏഴ്, എട്ട്, 14, 21 തീയതികളിൽ റദ്ദാക്കി.
  • ട്രെയ്ൻ നമ്പർ 66606 പാലക്കാട് ടൗൺ – കോയമ്പത്തൂർ ജംങ്ഷൻ മെമു ഫെബ്രുവരി 12, 13, 14, 16 തീയതികളിൽ റദ്ദാക്കി.
  • ട്രെയ്ൻ നമ്പർ 56603 കോയമ്പത്തൂർ ജംങ്ഷൻ – ഷൊർണൂർ ജംങ്ഷൻ പാസഞ്ചർ ഫെബ്രുവരി 14, 21 തീയതികളിൽ റദ്ദാക്കി.
  • ട്രെയ്ൻ നമ്പർ 16608 കോയമ്പത്തൂർ ജംങ്ഷൻ – കണ്ണൂർ എക്സ്പ്രസ് ഫെബ്രുവരി ഏഴ്, എട്ട്, 14, 15 തീയതികളിൽ കോഴിക്കോട്ട് നിർത്തിവെക്കും. ബാക്കിയുള്ളത് കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ റദ്ദാക്കും.
  • ഫെബ്രുവരി 25 നും മാർച്ച് നാലിനും ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16307 ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് യാത്രകൾ ഷൊർണൂർ ജംങ്ഷനിൽ താൽകാലികമായി നിർത്തും, ഷൊർണൂർ ജംങ്ഷനും കണ്ണൂരും തമ്മിൽ റദ്ദാക്കും.
  • ട്രെയ്ൻ നമ്പർ 22610 കോയമ്പത്തൂർ ജംങ്ഷൻ-മംഗളൂരു സെൻട്രൽ ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഫെബ്രുവരി 12, 13, 15 തീയതികളിൽ കോയമ്പത്തൂർ ജംങ്ഷന് പകരം രാവിലെ ഏഴിന് പാലക്കാട് ജംങ്ഷനിൽ നിന്ന് പുറപ്പെടും.
  • ട്രെയ്ൻ നമ്പർ 16844 പാലക്കാട് ടൗൺ-തിരുച്ചിറപ്പള്ളി ജംങ്ഷൻ എക്സ്പ്രസ് ഫെബ്രുവരി 12, 13 തീയതികളിൽ രാവിലെ ഏഴിന് കഞ്ചിക്കോട് നിന്ന് പുറപ്പെടും.
  • ഫെബ്രുവരി 14, 15, 16 തീയതികളിൽ രാവിലെ 7.15 ന് വാളയാറിൽ നിന്ന് പുറപ്പെടും.
  • ട്രെയ്ൻ നമ്പർ 56604 ഷൊർണൂർ ജംങ്ഷൻ – കോയമ്പത്തൂർ ജംങ്ഷൻ പാസഞ്ചർ ഫെബ്രുവരി 12, 22 തീയതികളിൽ രാവിലെ 9.20ന് പാലക്കാട് ജംങ്ഷനിൽ നിന്ന് പുറപ്പെടും.
  • ഇനിപ്പറയുന്ന ട്രെയിനുകൾ നിർദ്ദിഷ്ട തീയതികളിൽ വഴിയിൽ നിയന്ത്രിക്കപ്പെടും (വൈകും):
  • ട്രെയ്ൻ നമ്പർ 56604 ഷൊർണൂർ ജംങ്ഷൻ – കോയമ്പത്തൂർ ജംങ്ഷൻ പാസഞ്ചർ: ഫെബ്രുവരി അഞ്ച് , ആറ്, ഒമ്പത്- 40 മിനിറ്റ് വൈകും.
  • ട്രെയ്ൻ നമ്പർ 16338 എറണാകുളം ജംങ്ഷൻ – ഓഖ ദ്വൈവാര എക്സ്പ്രസ്: ഫെബ്രുവരി 13, 20, 27, ഒരു മണിക്കൂർ 10 മിനിറ്റ് വൈകും.
  • ട്രെയ്ൻ നമ്പർ 12511 ഗോരഖ്പൂർ ജംഗ്ഷൻ – തിരുവനന്തപുരം നോർത്ത് രപ്തിസാഗർ എക്സ്പ്രസ്: ഫെബ്രുവരി 13, 20 ഒരു മണിക്കൂർ 10 മിനിറ്റ് വൈകും.
  • ട്രെയ്ൻ നമ്പർ 12521 ബറൂണി ജംങ്ഷൻ – എറണാകുളം ജംഗ്ഷൻ വീക്ക്‌ലി എക്സ്പ്രസ്: ഫെബ്രുവരി ഒമ്പതിന് ഒരു മണിക്കൂർ 20 മിനിറ്റ് വൈകും.
  • ട്രെയ്ൻ നമ്പർ 12618 ഹസ്രത്ത് നിസാമുദ്ദീൻ ജംങ്ഷൻ – എറണാകുളം ജംങ്ഷൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്: ഫെബ്രുവരി 25, മാർച്ച് നാല് 35 മിനിറ്റ് വൈകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe