കൊയിലാണ്ടി: കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ കണ്ടിജൻ്റ് എംപ്ലോയീസ് കോൺഗ്രസ് ( കെ എം സി സി ഇ സി) ഐ എൻ ടി യു സി യൂണിറ്റ് സമ്മേളനം നടത്തി. യോഗത്തിൽ കാര്യാട്ട് ഗോപാലൻ അധ്യക്ഷത വഹിച്ചു. കെ എം സി സി ഇ സി സംസ്ഥാന വൈസ് പ്രസിഡണ്ട് സേവ്യർ തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. കണ്ടിജൻസി ജീവനക്കാരെ സർക്കാർ ജീവനക്കാർ ആയി പ്രഖ്യാപിക്കുക.

ശമ്പളവും പെൻഷനും സർക്കാർ നൽകുക. മുടങ്ങിക്കിടക്കുന്ന ഡി എ കുടിശ്ശിക അനുവദിക്കുക,
2014 ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുക, പങ്കാളിത്ത പെൻഷൻ മാറ്റി സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക എന്നീ കാര്യങ്ങൾ യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി സുകുമാരൻ കൊയിലാണ്ടി , സ്മിത , സീന എന്നിവർ പ്രസംഗിച്ചു.
മുഹമ്മദ് സ്വാഗതവും സുനിത നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പ്രസിഡൻറ്
കാര്യാട്ട് ഗോപാലൻ , ജനറൽ സെക്രട്ടറി ദേവദാസൻ മരുത്താഴ ( നഗരസഭാംഗം ),
വൈസ് പ്രസിഡന്റുമാർ സുനിത , സ്മിത , സെക്രട്ടറി മുഹമ്മദ്, ഖജാൻജി സീന
എന്നിവരെ യോഗം തെരഞ്ഞെടുത്തു.
