വാട്സ്ആപ്, ഇൻസ്റ്റഗ്രാം ആപ്പുകളിലെ എഐ ഫീച്ചറുകൾ ഉപയോഗിക്കാൻ കുട്ടികൾക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി മെറ്റ. ‘എഐ സ്റ്റുഡിയോ’ എന്ന ഫീച്ചർ പ്രായപൂർത്തിയാകാത്തവർക്ക് ഉപയോഗിക്കാൻ നിയന്ത്രണങ്ങളേർപ്പെടുത്തിയിരിക്കുയാണ് മെറ്റ.
മെറ്റ കമ്പനിയുടെ അറിയിപ്പ് അനുസരിച്ച് വാട്സ്ആപ്, ഇൻസ്റ്റഗ്രാം ആപ്പുകളിൽ സാങ്കൽപിക കഥാപാത്രങ്ങളെ സൃഷ്ടിച്ച് ചാറ്റ് ചെയ്യുന്ന ഫീച്ചർ ഉപയോഗിക്കുന്നതിനാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. ഈ ഫീച്ചർ ഇനി മുതൽ ഉപയോദഗിക്കണമെങ്കിൽ ഉപയോക്താവിന് പ്രായപൂർത്തിയായിരിക്കണം.
ഈ ഫീച്ചറിലെ എഐ കാരക്ടറുകൾ ഇനി താത്കാലികമായി കുട്ടികൾക്ക് ലഭ്യമാാകില്ല. എന്നാൽ ആപ്പുകളിലെ ഐഎ അസിസ്റ്റന്റ് തുടർന്നും ലഭ്യമാകും എന്നും മെറ്റ അറിയിച്ചിട്ടുണ്ട്. എഐ കഥാപാത്രങ്ങൾ പ്രായപൂർത്തിയാകാത്തവർ ഉപയോഗിക്കുന്നുത് മുമ്പ് തന്നെ പല എഐ കമ്പനികളും വിലക്കിയിരുന്നു.
എഐ ക്യാരക്ടറുകളുമായി ചാറ്റ് ചെയ്യുന്നത് കൗമാരക്കാരിലും കുട്ടികളിലും ശരിയായ രീതിയിലല്ലാത്ത സ്വാധീനങ്ങൾ ചെലുത്തുന്നുണ്ട് എന്നത് തെളിയിക്കുന്ന സംഭവങ്ങൾ ലോകത്തിന്റെ പല കോണുകളിലും നിന്ന് ഉണ്ടായതിനെ തുടർന്നാണ് പുതിയ തീരുമാനം മെറ്റ കൈക്കൊണ്ടിരിക്കുന്നത്.
