പാലക്കാട് കാരാകുറുശ്ശിയിൽ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിനശിച്ച നിലയിൽ. കിളിരാനി ബ്രാഞ്ച് സെക്രട്ടറി താഴത്തെകല്ലടി യൂസഫിന്റെ കാറും ബൈക്കുമാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം.
പുലാക്കൽകടവിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങളാണ് കത്തി നശിച്ചത്. വീടിനും നാശനഷ്ടങ്ങളുണ്ടായി. അതേസമയം അപകടകാരണം വ്യക്തമല്ല. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
