സംസ്ഥാനത്ത് സ്വർണവില ഉയർന്നു

news image
Jan 24, 2026, 4:42 am GMT+0000 payyolionline.in

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില 135 രൂപ ഉയർന്ന് 14,540 രൂപയിലെത്തി. പവന്റെ വില 1080 രൂപ ഉയർന്ന് 1,16,320 രൂപയിലെത്തി. കഴിഞ്ഞ ദിവസം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രാവിലെ റെക്കോഡിലെത്തിയതിന് പിന്നാലെ ഉച്ചക്ക് ശേഷം വില ഇടിയുകയായിരുന്നു. ആഗോള രാഷ്ട്രീയരംഗത്തെ അനിശ്ചിതത്വങ്ങളാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.

ആഗോളവിപണിയിൽ സ്വർണവില 5000 ഡോളറിലേക്ക് അടുക്കുകയാണ്. 4988 ഡോളറിലാണ് ഒരു ഔൺസ് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. ഇന്ന് 78.97 ഡോളറിന്റെ വില വർധന സ്വർണത്തിനുണ്ടായിട്ടുണ്ട്. ഗ്രീൻലാൻഡ് ഉൾപ്പടെയുള്ള പ്രതിസന്ധികൾക്ക് താൽക്കാലിക പരിഹാരമുണ്ടായെങ്കിലും പുതിയ പ്രശ്നങ്ങൾ ഉയർന്നു വരുന്നത് സ്വർണവിലയെ സ്വാധീനിക്കുണ്ട്.

കഴിഞ്ഞ ദിവസം ഇറാന് സമീപം യു.എസ് സൈനികവിന്യാസം നടത്തിയിരുന്നു. ഇറാനെ യു.എസ് ആക്രമിച്ചേക്കുമെന്ന് വ്യാപകമായ അഭ്യൂഹങ്ങളുണ്ട്. ഇത് സ്വർണവിലയെ സ്വാധീനിക്കുണ്ട്. യുക്രെയ്ൻ-റഷ്യ യുദ്ധം തീർക്കാനുള്ള ചർച്ചകളും നടക്കുന്നുണ്ട്. ഈ ചർച്ചകളുടെ ഫലവും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും.

ഈ മാസത്തെ സ്വർണവില

 

1-Jan-26 Rs. 99,040 (Lowest of Month)

 

2-Jan-26 99880

 

3-Jan-26 99600

 

4-Jan-26 99600

 

5-Jan-26 (Morning) 100760

 

5-Jan-26 (Afternoon) 101080

 

5-Jan-26 (Evening) 101360

 

6-Jan-26 101800

 

7-Jan-26 (Morning) 102280

 

7-Jan-26 (Evening) 101400

 

8-Jan-26 101200

 

9-Jan-26 (Morning) 101720

 

9-Jan-26 (Evening) 102160

 

10-Jan-26 103000

 

11-Jan-26 103000

 

12-Jan-26 104240

 

13-Jan-26 104520

 

14-Jan-26 (Morning) 105320

 

14-Jan-26 (Evening) 105600

 

15-Jan-26 (Morning) 105000

 

15-Jan-26 (Evening) 105320

 

16-Jan-26 105160

 

17-Jan-26 105440

 

18-Jan-26 105440

 

19-Jan-26 (Morning) 106840

 

19-Jan-26 (Evening) 107240

 

20-jan-26 108000

 

20-Jan-26 (Noon) 1,08,800

 

20-Jan-26 (Evening) 1,10,400

 

20-Jan-26 (Evening) 1,09,840

 

21-Jan-26 (Morning) 1,13,160

 

21-Jan-26 (Evening) 1,14,840

 

22-Jan-26 1,13,160

 

23-Jan-26 1,17,120

 

1,15,240

24-jan-26 – 1,16,320

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe