വടകര: വടകര മേപ്പയിൽ കല്ലുനിരപറമ്പിൽ ‘ജ്യോതിസ് ‘ വീട്ടു മുറ്റത്ത് നിന്ന് 1.485 കിലോ കഞ്ചാവ് പിടികൂടി. ഇന്നലെ രാത്രി 11 മണിയോടെയാണ് വടകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹിറോഷ് വി.ആർ. നയിച്ച എക്സൈസ് സംഘം പരിശോധന നടത്തിയത്.
കഞ്ചാവ് കൈവശം സൂക്ഷിച്ചെന്ന കുറ്റത്തിന് മേപ്പയിൽ കല്ലുനിരപറമ്പിൽ ജ്യോതിസ് വീട്ടിൽ താമസിക്കുന്ന പ്രവീൺ (30), പയ്യോളി കോവുമ്മൽ താഴെ സുധീഷ് (28) എന്നിവർക്കെതിരെ എൻ.ഡി.പി.എസ്. നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
പരിശോധന സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ (ഐ.ബി) റിമേഷ് കെ.എൻ., അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ജി.ആർ) പ്രമോദ് പുളിക്കൂൽ, പ്രിവന്റീവ് ഓഫീസർമാരായ രാകേഷ് ബാബു, സായിദാസ്, ഷിരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് കുമാർ, രാഹുൽ ആക്കിലേരി, മുസ്ബിൻ, ശ്യംരാജ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രജീഷ് എന്നിവരും പങ്കെടുത്തു.
