കോട്ടക്കൽ: തിരുവനന്തപുരം മുതൽ കാസർകോഡ് കുണിയ വരെ കാൽനട യാത്ര നടത്തുന്ന ആലപ്പുഴ എസ് കെ എസ് എസ് എഫ് ജില്ലാ സാരഥികളായ മുഹമ്മദ് സലിം അസ്ലമി, മുഹമ്മദ് ജുനൈദ് മന്നാനി എന്നിവർക്ക് എസ് കെ എസ് എസ് എഫ് കോട്ടക്കൽ ശാഖയുടെ നേതൃത്വത്തിൽ സ്വീകരണചടങ്ങ് സംഘടിപ്പിച്ചു.
ചടങ്ങിൽ ബഹു. നജീബ് ഉസ്താദ്, നസീർ ഉസ്താദ് എന്നിവർ യാത്രികർക്ക് ഉപഹാരം നൽകി ആദരിച്ചു. സ്വീകരണ സമ്മേളനത്തിൽ ജാഫർ ദാരിമി ഉസ്താദ്, എസ് കെ എസ് എസ് എഫ് കോട്ടക്കൽ ശാഖ ജനറൽ സെക്രട്ടറി സിറാജ് എന്നിവരും മറ്റു പ്രവർത്തകരും പങ്കെടുത്തു.
