വിയ്യൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കം; സംസ്‌കാരം നാളെ

news image
Jan 20, 2026, 4:26 pm GMT+0000 payyolionline.in

കൊയിലാണ്ടി: വിയ്യൂരില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിയ്യൂര്‍ കളത്തില്‍കടവ് ലൈജുവാണ് മരിച്ചത്. നാല്‍പ്പത് വയസായിരുന്നു.

ലൈജു വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. രണ്ടുദിവസമായി ഇയാളുടെ യാതൊരു വിവരവുമില്ലാതായതോടെ സഹോദരന്‍ അന്വേഷിച്ചെത്തുകയായിരുന്നു. ചോര ഛര്‍ദ്ദിച്ച് കിടക്കുന്ന നിലയിലായിരുന്ന മൃതദേഹം. രണ്ടുദിവസം മുമ്പാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രത്യേകിച്ച് അസുഖമൊന്നുമുണ്ടായിരുന്നില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തതവരൂ.

പരേതരായ ശ്രീധരന്റെയും ഗിരിജയുടെയും മകനാണ്. സഹോദരങ്ങള്‍: ശ്രീജേഷ്, ലഷിത പ്രമോദ് (മാടാക്കര). പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം നാളെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe