വടകര: കേരള സ്പോർട്സ് കൗൺസിൽ അംഗീകൃത 46-മത് സംസ്ഥാന കേഡറ്റ്, ജൂനിയർ, അണ്ടർ 21 കരാത്തെ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയ്ക്ക് വേണ്ടി 5 സ്വർണ്ണവും 2 വെള്ളിയും നേടി മേമുണ്ടയിലെ അൾട്ടിമെക്സ് സ്പോർട്സ് & ഫിറ്റ്നസ്സിലെ ചുണക്കുട്ടികൾ. കോട്ടയം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് കത്ത, കുമിത്തെ വിഭാഗങ്ങളിലായി നേട്ടം കൈവരിച്ചത്.


നിവേദ്യേ എ. എം. , സി. എസ്. ശ്രാവൺ, തനയ് മാനസ്, ഹംദ, എന്നിവർ കുമിത്തെ വിഭാഗത്തിലും നന്ദന എസ്. കത്ത വിഭാഗത്തിലും സ്വർണ്ണം നേടിയപ്പോൾ നൈനിക് എസ്. സന്തോഷ്, അസിൻ എ. എം. എന്നിവർ കുമിത്തെ വിഭാഗത്തിൽ വെള്ളി മെഡൽ നേടി. മേമുണ്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന അൾട്ടിമെക്സ് സ്പോർട്സ് & ഫിറ്റ്നസ്സിൽ മുഖ്യപരിശീലകൻ സെൻസെയ് നന്ദിന്റെ കീഴിലാണ് പരിശീലനം നടത്തി വരുന്നത്.
