‘കേന്ദ്രസർക്കാരിൻ്റേത് പൊതുനിയമനങ്ങൾ വേണ്ട എന്ന നിലപാട്; നടക്കുന്നത് പിഎസ്‌സിയെ തകർക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രചാരണം’: മുഖ്യമന്ത്രി പിണറായി വിജയൻ

news image
Jan 15, 2026, 9:58 am GMT+0000 payyolionline.in

രാജ്യത്തെ ഏറ്റവും വലിയ പബ്ലിക് സർവീസ് കമ്മീഷനാണ് പിഎസ്‌സിയെന്നും അതിനെ തകർക്കാനുള്ള കുപ്രചാരണങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു നിയമനങ്ങൾ വേണ്ട എന്ന നിലപാടിൽ കേന്ദ്രസർക്കാർ നീങ്ങുന്നു.കേന്ദ്രം കരുതുന്നത് പിഎസ് സി എന്ന സംവിധാനം തന്നെ ആവശ്യമില്ല എന്നാണ്. പിഎസ്സിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. കൂടുതൽ പേർക്ക് ജോലി ലഭിക്കുമ്പോൾ സർക്കാർ സർവീസ് കാര്യക്ഷമമാകും, സേവനം കൂടുതൽ ഫലവത്താകും. ഇതാണ് സംസ്ഥാന സർക്കാരിൻറെ നിലപാട്. പൊതു നിയമനങ്ങൾ കുറഞ്ഞാൽ ദുർബല വിഭാഗങ്ങൾക്ക് അവസരം നഷ്ടമാകും. പി എസ് സി നിലനിൽക്കുന്നതുകൊണ്ടാണ് സംവരണ തത്വങ്ങൾ നടപ്പിലാക്കുന്നത്. പി‍എസ്‍സിയെ വല്ലാത്ത പുകമറയിൽ നിർത്തുകയെന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. നമ്മുടെ യുവത്വത്തിന്റെ പ്രതീക്ഷയാണ് തല്ലി തകർക്കാൻ ശ്രമിക്കുന്നത്.ഇതിൻറെ പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ട്. ഗൂഢാലോചനക്കെതിരെ സമൂഹം തികഞ്ഞ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

പിഎസ് സിയുടെ ബ്ലോക്ക് ചെയിൻ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിക്കകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
പിഎസ്‍ ‌‌‌സിയുടെ പ്രവർത്തനങ്ങളിൽ ബ്ലോക്ക് ചെയിൻ സാങ്കേതിവിദ്യ ഇന്നുമുതൽ ആരംഭിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe