വടകര: നഗരമധ്യത്തില്‍ റോഡരികില്‍ കഞ്ചാവ് ചെടി കണ്ടെത്തി. സഹകരണ ആശുപത്രിക്ക് സമീപം കാടുപിടിച്ചു കിടക്കുന്ന പറമ്പിലാണ് പുല്ലുകള്‍ക്കിടയില്‍ കഞ്ചാവ് തൈ വളരുന്നതായി പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വടകര പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടിയാണെന്ന് സ്ഥിരീകരിച്ചു. ഒരു മീറ്ററോളം ഉയരത്തില്‍ വളര്‍ന്നിട്ടുണ്ട്. ചെടി പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.

