ദില്ലി: പരീക്ഷാ കാലത്ത് സ്കൂളുകളിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന നിർദേശവുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ സി ബി എസ് ഇ സ്കൂളുകളിലാണ് വിക്സിത് ഭാരത്, ഓപ്പറേഷന് സിന്ദൂര്‍ കേന്ദ്രീകരിച്ചുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര സർക്കാർ നിര്‍ദേശം നൽകിയിരിക്കുന്നത്.
വാര്‍ഷിക പരീക്ഷയ്ക്ക് മുന്നോടിയായി ഈ പരിപാടികൾ സംഘടിപ്പിക്കാനാണ് കേന്ദ്ര സർക്കാർ നിര്‍ദേശം നൽകിയിരിക്കുന്നത്. 31,000 സ്കൂളുകള്‍ക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കത്ത് നല്കി. ജനുവരി 12 – 23 ന് ഇടയില്‍ പരിപാടികള്‍ നടത്താനാകണമെന്നും കേന്ദ്രം പുറത്തിറക്കിയ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചര്‍ച്ച ഈ മാസം അവസാന ആഴ്ച നടക്കാന്‍ ഇരിക്കെയാണ് പുതിയ നിര്‍ദേശം പുറത്തുവന്നിരിക്കുന്നത്. പരീക്ഷ സമയത്ത് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് വിദ്യാര്‍ത്ഥികളുടെ തയ്യാറെടുപ്പിലെ ബാധിക്കുമോ എന്ന ആശങ്കയിലാണ് സ്കൂള്‍ അധികൃതര്‍.
