അയനിക്കാട് അയ്യപ്പൻകാവ് യു.പി സ്കൂളിലെ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

news image
Jan 2, 2026, 4:48 pm GMT+0000 payyolionline.in

പയ്യോളി : കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർസെക്കൻഡറിസ്കൂൾ നാഷണൽ സർവീസ് സ്കീം അയനിക്കാട് അയ്യപ്പൻകാവ് യു പിസ്കൂളിൽ നടത്തിയ സപ്തദിന സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളനം പയ്യോളി നഗരസഭ ചെയർപേഴ്സൺ സാഹിറ എൻ ഉദ്ഘാടനം ചെയ്തു.

 

പ്രിൻസിപ്പൽ അഖിലേഷ് ചന്ദ്ര ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ഡോ. സുമേഷ് പയ്യോളി സ്വാഗതം പറഞ്ഞു. മാനേജ്മെന്റ് പ്രതിനിധി പി കുഞ്ഞാമു മുഖ്യാതിഥി ആയിരുന്നു. ഹെഡ്മാസ്റ്റർ സിറാജ്ജുദ്ധീൻ എസ്‌ എം എ, ഡിവിഷൻ കൗൺസിലർ ഷീജ പ്രദീപ്‌, കുഞ്ഞാലിമരക്കാർ സ്കൂൾ പി ടി എ പ്രസിഡന്റ്‌ സമീറ എം വി, ഒമ്പതാം ഡിവിഷൻ കൗൺസിലർ സാജിറ ലത്തീഫ്, അയ്യപ്പൻകാവ് സ്കൂൾ പി ടി എ പ്രസിഡണ്ട്‌ രാകേഷ് പാട്ടായി, സ്റ്റാഫ് സെക്രട്ടറി കിരൺ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മോഹനൻ പി പി, പി ടി എ എക്സിക്യൂട്ടീവ് അംഗം ഹമീദ് കെ കെ, സ്കൂൾ ലീഡർ വൃന്ദ വിനോദ്കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. വളണ്ടിയർ ലീഡർ അവന്തിക കെ നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe